...

2 views

ബാലവേല
തിരിഞ്ഞൊന്നു നോക്കുനീ
കൺ ചിമ്മിടാതെ
കുരുന്നു മനസിന്റെ രോധനമോ?...

നിൻപൈതൽ നിൻ കയ്യിൽ ഉണ്ടെങ്കിലോ നിന്നാശ്വാസമെത്രയോ-
ണർന്നീടുന്നു...

കേവലമാരുമില്ലാത്തൊരപൈതലിൻ രൂപമാണോ നിന്നെയകറ്റുന്നത്.

കളിപ്പാട്ടം വേണ്ടുന്ന പൈതലിൻ കൈകളിൽ കരി കനലും പിന്നെ ചെറു തയമ്പും

ആരുമില്ലാത്തൊരാ പൈതലിൻ കൂടെ ദൈവമുണ്ടത്രേ ചൊല്ലിമൃഗങ്ങൾ..

ആ കുഞ്ഞു തന്നെയാ ദൈവമെന്നറി- യാത്ത വിഡ്ഢി മൃഗങ്ങളാണോ മനുഷ്യർ?

പ്രതിമാരാധനാലയങ്ങൾ ഉയർത്തിടുമ്പോൾ കാതു കൂർപ്പിച്ചാൽ കേൾകാം കുഞ്ഞു രോധനങ്ങൾ..

ഒരു കുഞ്ഞു വയറു നിറയ്ക്കാൻ കഴിയാത്ത അധികാരികൾ തിന്നു വീർത്തിടുന്നു..

ഈഭൂമിമണ്ണിൽ ബാലവേലക്കായി
ആയിരമായിരം കുരുന്നു ജീവൻ-

ആ പൂക്കൾ വാടാതെ വീഴാതെ നോക്കേണ്ട മാനുഷർ തന്നെയല്ലോ മൃഗങ്ങൾ.

ഓർക്കുക നമ്മുടെ കർത്തവ്യബോധത്താൽ സംരക്ഷിച്ചീടേണം ബാലകരെ....

കത്തുന്ന കുഞ്ഞിളം പൈതലിൻ കൈകളിൽ അക്ഷരമാകും വെളിച്ചം നൽകു...

Written by *കൈലാസ് നാഥ്*
© KEO