...

1 views

ഒറ്റയ്ക്ക്
എന്നുള്ളിൽ മോഹമുണർത്തിയ
അഴകിൻ പൂവല്ലേ നീയിന്നെന്തേ
കാണും നേരം രാവിൽ മറയുന്നു
നിഴലായ് ഞൻ നിന്നോടോപ്പം
നിലാവിൽ നടന്നില്ലേ ഇന്നോ-
ഇരുളിൽ ഞാൻ നിന്നെത്തേടി
പായുകയാണല്ലോ...
തളരുന്നെൻ ദേഹം നോവാൽ
നിറയുന്നെൻ അയനം

പിടയുന്നു നെഞ്ചം കനലാൽ
എരിയുന്നു എൻ മനവും
മരതക മിഴി നിറയും
നേരം ആശ്വാസം നൽകീ ഞാൻ-
നിൻ മനമെരിയും മരുഭൂമികളിൽ
മഴയായ് പെയ്‌തീലെ...
അറിയൂ... എൻ മനസിൻ ദുഃഖം
അകലാതെ അരികെ അണയൂ നീ ..
അരികിൽ നീ ഉണ്ടെന്നാലോ
എൻ സ്വർഗം നീയല്ലേ...
© 𝗞𝗘𝗢