...

4 views

വസന്തം.
കാനന ഭംഗിക്ക് മിഴിവേകുവാനായ്
അങ്ങിങ്ങിതാ പൂക്കൾ നൃത്തമാടി
താഴ്‌വാരമാകെ തുടുത്തുവല്ലോ
നിന്റെ ശോഭയിൽ മെയ്യാകെ തളിർത്തുവല്ലോ
കുങ്കുമസന്ധ്യയെ പിന്നിലാക്കി
നിന്റെ കവിൾത്തടം ചെമന്നുവല്ലോ
തെന്നിക്കളിക്കുന്ന മാരുതൻ
നിന്നെ
ഇക്കിളിയാക്കി പറന്നു പോയോ ...
രാജസഭസ്സിലെ തോഴി കണക്കെ
നിൻ
ഇതളുകൾ വിശറിയായ് വീശിടുന്നു.
സൗരഭ്യമൂറിക്കുടിക്കുവാനായി
പുഷ്പതംഗങ്ങൾ വട്ടം പറന്നിടുന്നു.
ഉദയ കിരണങ്ങളിൻ കാന്തിയാലെ
പുലർക്കാലമെങ്ങും വസന്തമായി
ശീതം ശയിച്ചുറങ്ങിയ രാവിൽ
വസന്തമെങ്ങും സൗരഭ്യമായി ...
സപ്തവർണങ്ങൾ തോൽക്കുമാ
ഉടയാട ചാർത്തി നീ
മധുകണമെങ്ങും വീശിടുന്നു.
ഋതുവെത്ര മാറിലും
എന്നും മനസ്സിലീ
വസന്തം പൂത്തുലഞ്ഞിടുന്നു.
ആ സൗരഭ്യമെങ്ങും പരന്നിടുന്നു...
എന്റെ ഹൃത്തിൻ വാടിയിൽപോലും
കുസുമങ്ങൾ നൃത്തമാടിടുന്നു.









© JJC