...

12 views

സൗഹൃദങ്ങൾ
ചില സൗഹൃദങ്ങൾ
പുസ്തകങ്ങളെപ്പോലെയാണ്.
ഓരോ തവണ അടുത്തറിയുമ്പോഴും
പല പല അർത്ഥങ്ങളായിരിക്കും.
ചിലപ്പോഴൊക്കെ
എത്ര തവണ വായിച്ചാലും
മനസിലാവാത്ത കടുകട്ടിയും.
മറ്റു ചിലപ്പോഴവ
ചിത്ര കഥകളായിരിക്കും.
തുടക്കവും ഒടുക്കവും പിടിതരാത്ത
പല നിറങ്ങളിലുള്ള
ഒരു കൂട്ടം ചിത്രങ്ങൾ.
© Olympic