...

3 views

കവിത: എന്താണീ ജീവിതം
എന്താണ് എന്താണീ ജീവിതം
കരകാണാ കടലാണീ ജീവിതം.
കഷ്ടങ്ങളേറെയുണ്ടെവിടെയും
ദു:ഖങ്ങളേറെയുണ്ടെവിടെയും
എന്താണ് എന്താണീ ജീവിതം
കരകാണാ കടലാണീ ജീവിതം.
തേടണം മുത്തും പവിഴവും
കഷ്ടമേറെ സഹിക്കണമെന്നെന്നും
തളരാതെ ഉന്മേഷത്തോടെ നാം
അലയണം ജീവിത വഴികൾക്കായ്.
സ്നേഹത്തിൻ ചിന്തയുണരണം
മോഹങ്ങളേകാതെ കാക്കണം
സ്നേഹിതരെന്നുള്ള ചിന്തയിൽ
ദോഷം വരാതെ ജീവിക്കണം.
സൗഹൃദ ബന്ധങ്ങളേകണം
നന്മയിൻ മാർഗ്ഗവും കാക്കണം
സത്യധർമ്മങ്ങളിലൂന്നി നാം
നല്ലൊരു ജീവിതമേകണം.
എന്താണ് എന്താണീ ജീവിതം
കരകാണാ കടലാണീ ജീവിതം.
കഷ്ടങ്ങളേറെയുണ്ടെവിടെയും
ദു:ഖങ്ങളേറെയുണ്ടെവിടെയും.

© Salimraj Vadakkumpuram