...

6 views

പൊൻ തിരിനാളം
ആത്മാവിൽ ഒരു തിരിനാളം ഒരു പൊൻ തിരിനാളം
അലിയുന്നു സ്നേഹത്തിൽ ഉരുകും ഒരു നെയ്തിരിനാളം

അറിയും നിൻ പാപങ്ങൾ അതിലേറെ നിന്നെയും
അകതാരിൽ ചേർക്കുന്നോൻ നീയറിയാതെ നിന്നുള്ളിലായ്

അകലത്തായ് നീ മായുമ്പോൾ അരികിലായ് വന്നണയുന്നോൻ
സ്നേഹത്തിൻ ആഴത്താൽ പുണർന്നു നിന്നെ തഴുകുന്നോൻ

അറിയുന്നുവോ നീ അറിയുന്നുവോ
ഒരു സ്നേഹശാസനം അറിയുന്നുവോ

അലക്കടലാകും നിൻ മനം തിരകളിലുയർന്നു പൊങ്ങുമ്പോൾ
ആഴക്കടലിൻ നടുവിലായ് ഉഴലുമ്പോൾ നീ അലയുമ്പോൾ

അഴൽ മാരിയിൽ വലയും നിന്നെ കാക്കും കരുതും കർത്ത നവൻ
അണയാ തരികെ... അറിയും നീ അവനെ ..

കേൾക്കുന്നുവോ.. നീ കേൾക്കുന്നുവോ
ആത്മാവിൽ ഒരു സ്വരം കേൾക്കുന്നുവോ...

#നക്ഷത്ര 🥰