...

2 views

ഓർമ്മയിൽ ഒരു കവിത
ശാലീനമായൊരു സുന്ദര പുഷ്പത്തെ
താലോലിക്കുവാനൊരു മോഹമായി
കാണുന്ന നേരത്തു തൊട്ടു തലോടുമ്പോൾ
ഉള്ളിൽ വല്ലാത്തൊരനുഭൂതിയായ്
ഓരോ ഇതളുകൾ പൊട്ടി മുളയ് ക്കുമ്പോൾ
ഞാനെന്നും ഓടി അരുകിലെത്തും
മന്ദമായ് തൊട്ടു തലോടി നോക്കിയിട്ടെന്നും
ആമോദത്തോടെ മടങ്ങിപോകും
ഓരോ ഇതളുകൾ പൊഴിയുന്ന നേരത്തു ഞാനെന്നും നൊമ്പരത്തോടെ പോകും അണയുവാൻ പോകുന്ന തീ പോലെ ഞാനെന്റെ
പുഷ്പത്തെ നോക്കി വിതുമ്പി നിൽക്കും
വിരിയും മുൻപേ ചിറകറ്റു പോകുന്നതെങ്കിൽ എന്തിനീ ജന്മം എനിക്കു നൽകി
ഇനിയൊരു ജന്മം ബാക്കിയുണ്ടെകിൽ പുഷ്പമായ് തീരരുതെന്നാശിച്ചുപോയ്‌

anayuvan
njanne