...

1 views

കവിത: ഉഷ്ണക്കാറ്റ്
ഉഷ്ണച്ചൂടിൽ വരളും നദികളും പുഴകളും തോടുകളും
വരണ്ടുണങ്ങിയ തൊടികളും വൃക്ഷങ്ങളും
വളരെ ദയനീയമായ പ്രകൃതിയിൻ കാഴ്ചകൾ.
കാലമാറ്റങ്ങളെത്ര ഭയങ്കരമെന്നതായ് ജീവിതം കലുഷിതമാകുന്നു
മഴയുടെ വരവിനായ് കാത്തിരിക്കുന്നു
മാനവർ.
ദു:രിത ശാന്തിക്കായി മനമുരുകി പ്രാർത്ഥിക്കുന്നു.
ആരുണ്ട് കേൾക്കുവാൻ ആശ്വാസമായി മഴയുതിർക്കുവാൻ
പ്രകൃതി പോലും കാലത്തെ ശപിക്കുന്നുവോ?
മനമുരുകി ഉഷ്ണക്കാറ്റിൽ മേനി വിയർത്തു തളരുമ്പോഴും
ആശയാൽ കാത്തിരിക്കുന്നു ഒരു മഴക്കാലത്തെ വരവേൽക്കാൻ.
© Salimraj Vadakkumpuram