...

22 views

ഉരുകി തീർന്ന മെഴുകുതിരികൾ.


ബസ്സിറങ്ങി... കവല ലക്ഷ്യം വെച്ച് നടക്കുന്നതിനിടയിൽ... സൈറൺ മുഴക്കി വരുന്ന ആംബുലൻസിനു വഴിമാറികൊടുത്തു... മുന്നിലും.. പിന്നിലുമായി ആരൊക്കയോ ആമ്പുലന്സിനെ അനുഗമിക്കുന്നുണ്ടായിരുന്നു.... !കവലയിലെ മുറുക്കൻകടയില വൃദ്ധനോട് വഴിചോദിച്ചപ്പോൾ.. വൃദ്ധന്റ ചോദ്യം... അപ്പോ.. ഒന്നും അറിഞ്ഞിട്ടല്ലേവന്നത് ..? ഇല്ലഎന്നഭാവത്തിൽ തലയാട്ടി... വേദന കലർന്ന സ്വരത്തിൽ വൃദ്ധൻ... ഇന്നുപുലർച്ചെ ആയിരുന്നു... പാവംമൂന്നു മാസത്തോളമായി കിടപ്പിലായിരുന്നു.. ഭാര്യഇട്ടിട്ട് പോയതിൽ പിന്നെ മോളും അവനും തനിച്ചായിരുന്നു താമസം, . ഒന്നുരണ്ട് തവണ മോളേ കാണാനെന്നും പറഞ്ഞ് അവൾ വന്നിരുന്നു .പക്ഷേ... അവൻവീട്ടിലേക്ക് കയറാൻ അനുവദിച്ചി ല്ല..നാട്ടുകാർ ഇടപെട്ടപ്പോൾ.. പുറത്ത് നിന്ന്‌ മോളെകാണാൻ സമ്മതം കൊടുത്തു...അവളിപ്പോ ഒറ്റക്കാണ് താമസമെന്ന് ആരോക്കയോ പറയുന്നത് കേട്ടു... ! പത്തു മുപ്പത്തഞ്ചു വർഷത്തോളം ഗൾഫിലായിരുന്നിട്ടുംസ്വന്തം വീടുപണി
പോലുംപൂർത്തിയാക്കാനാകാതെ.... !
ഒരുദീർഘനിശ്വാസത്തോടെ വൃദ്ധൻ....
ആ വളവു തിരിഞ്ഞുമൂന്നാമത്തെ വീടാ....
അയാളുടെ വാക്കുകൾ എന്നെ വല്ലാതെ വദനിപ്പിച്ചു... വീട്ടിലേക്കു നടക്കുന്നതിനിടയിൽ ഓർത്തു... അയാൾഎത്രലാഘവത്തോടെയാണ് അത്‌ പറഞ്ഞു തീർത്തത്.. ശെരിയായിരിക്കാം ...ഒരു പക്ഷേ ദൂരെനിന്നുകാണുന്നവർക്ക് അങ്ങനേയേ തോന്നൂ..ഒരു ഗൾഫു കാരന്റെ അകത്തണ്ട് മനസ്സിലാക്കാൻ പലർ ക്കും കഴിയാറില്ല.., ,വളരെ കുറഞ്ഞശമ്പള ത്തിനായിരുന്നു അയാൾ ജോലിചെയ്തിരുന്നത്..എന്നിട്ടും തികയാതെ വരുമ്പോൾ...അടുത്ത മുറിയിൽ മെസ്സ് വെച്ച് കൊടുത്തും... ഒഴിവുസമയങ്ങളിൽ കാറ് കഴുകിയുംകിട്ടുന്ന പണം മുഴുവനുംസ്വരൂപിച്ഛ് അയ ക്കാറായിരുന്നു പതിവ്.. ! ഒരിക്കൽ ജോലിക്കുപോയ അയാൾ പെട്ടന്നു തിരിച്ചുവന്നു.. കട്ടിലിലേക്ക് വീണു മുഖം പൊത്തി കരയുന്ന തുകണ്ട ഞാനും റസാഖും കാര്യം എന്തെന്നു തിരക്കിയപ്പോഴും.. അയാൾ ഒന്നും പറഞ്ഞില്ല പിന്നീട് ഞ്ഞങ്ങളറിഞ്ഞത്‌ അയാൾ ജീവനുതുല്യം സ്നേഹിക്കുന്ന അഞ്ചു വയസുമാത്രം പ്രായമുള്ള "ആസ്യ "മോളെ തനിച്ചാക്കിസ്വന്തം ഭാര്യ... ആരുടേയോ കൂടെ... !അറിഞ്ഞ ഉടനെ എല്ലാമുപേക്ഷിച്ചു നാട്ടിലേക്കുമടങ്ങുക യായിരുന്നു,അയാൾ.. .. !ഓർമയിലൂടെ നടന്നു നീങ്ങുമ്പോൾവീടെത്തിയതറിഞ്ഞില്ല... മുറ്റത്തെ ആൾക്കൂട്ടത്തിനടുത്തെത്തി.. !ഉസ്താദുമാർ യാസീൻ ഓതുന്നതിനിടയിൽ.. ആരോ വിളിച്ചു ചോദിച്ചു.. ഇനിആരെങ്കിലും കാണാനുണ്ടോ.? ആൾക്കൂട്ടത്തിനിടയിലൂടെ അല്പംദൃതിയിൽ മയ്യത്തിന് അരികിലേക്കുനീങ്ങി.. പണിതീരാത്ത വീടിന്റ ഉമ്മറക്കോലായിൽ മൂന്നുകഷ്ണം തുണിയിൽ പൊതിഞ്ഞു കിടത്തിയ ആ മുഖത്തേക്കു ഒരുതവണ മാത്രമേ നോക്കാനായുള്ളു.. മനസ്സിനെ നിയന്ദ്രികാൻ കഴിയാതെ... പൊട്ടിക്കരയണമെന്നു തോന്നിയ നിമിഷങ്ങൾ... മയ്യിത്ത് പള്ളിയിലേക്കെടുക്കുമ്പോൾ.. ആസ്യ മോൾ ഉപ്പാ.. എന്ന വിളിയോടെ അലറുന്നുണ്ടായിരുന്നു..! അനാഥത്വം വിളിചോദിക്കുന്ന കരച്ചിൽ.... അവളെ അഭിമുകീകരിക്കാനുള്ള കരുത്തില്ലായിരുന്നു.. !എങ്കിലും തിരിച്ചുപോന്നപ്പോൾ മനസുകൊണ്ടുറപ്പിച്ചു... മടങ്ങിച്ചെന്നു സുഹൃത്തുക്കളെ കണ്ടു കാര്യങ്ങൾ പറഞ്ഞ്ഈ വീടുപണി പൂർത്തീകരിച്ചു കൊടുക്കണം...
. ആസ്യ മോൾ ഒറ്റക്കല്ല ന്നും ഉപ്പയുടെ സുഹൃത്തുകളായി ഒരുപാടു സഹോദരങ്ങൾ കൂടയുണ്ടനും അവളെ പറഞ്ഞു മനസ്സിലാക്കണം... ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ വര്ഷങ്ങളോളം നാലു ചുമരുകൾക്കുള്ളിൽ ഒരുമിച്ചു കഴിഞ്ഞിരുന്ന സൗഹൃദത്തിനെന്തർത്ഥം.... !