...

18 views

എന്റെ ആദ്യ പ്രണയം 3
അങ്ങിനെ മനസ്സിൽ ഉണ്ടായിരുന്ന എന്റെ ഇഷ്ട്ടം അവളോട്‌ പറഞ്ഞപ്പോൾ എനിക്ക് വലിയ ആശ്വാസം കിട്ടിയപോലായി., ഇനി മറുപടി അത് അവളുടെ മനസ്സിലാണലോ... എനിക്കറിയാമായിരുന്നു ഇന്ന് അവൾ എന്തായാലും വലിയ ആശ്ചര്യത്തിലായിരിക്കും നേരിൽ നോക്കുക പോലും ചെയ്യാത്ത ഞാൻ എങ്ങിനെ അവളുടെ ഓരോ പ്രവർത്തികളും അറിയുന്നു!എപ്പോഴാണ് നോക്കുന്നത്?,എന്നൊക്ക. അത് വേറൊന്നും അല്ല, 'കട്ട വായ് നോട്ടം തന്നെ,'പഴശ്ശിരാജയുടെ ഒളിപ്പോര് പോലെ.. ഒളിഞ്ഞു നോട്ടം. എന്റെ വീടിന്റെ എതിർവശം തന്നെയാണ് അവളുടെ വീടും, ഒരു ചെറിയ ഇടവഴി രണ്ടു വീടിനെയും വേർതിരിക്കുന്നു, എന്റെ വീട് കുറച്ചു ഉയരത്തിലായത് കൊണ്ട് അവളുടെ വീടും പരിസരവും വ്യക്തം. എന്റെ മുറിയുടെ എതിർവശം തന്നെ അവളുടെ അവളുടെ മുറിയും.. അങ്ങിനെ ആണ് വായ്നോട്ടം ഇത്രയ്ക്കു മെച്ചമായതു.. അങ്ങിനെ കുറച്ചു വെയ്ക്കി വീട്ടിലെത്തി, അവളുടെ വീട്ടിലേക്ക് നോക്കി.. അവൾ മുന്നിലൊന്നും ഇല്യ.. അവൾ സാധാരണ ഈ നേരങ്ങളിൽ മുന്നിലുണ്ടാവേണ്ടതാണ്,. ഇന്നു കാണുന്നില്ല ഇനി ഇപ്പൊ ഞാൻ നോക്കുന്നത് മനസ്സിലാക്കിയ അവൾ
ഇനി വരാതിരുന്നതാന്നോ.. എന്തോ.
ഞാൻ വീട്ടിൽ കയറി കുളിയും കഴിഞ്ഞു റൂമിലോട്ടു പോയി, സമയം ഏട്ടു മണിയായി, റൂമിലെ ജനൽ തുറന്നു അവളുടെ മുറിയിലെ ജനാലകളും തുറന്നു കിടക്കുന്നുണ്ടായിരുന്നു ഞാൻ സാധാരണ അവളെ നോക്കുമ്പോൾ എന്റെ മുറിയിലെ വെളിച്ചം അണക്കുമായിരുന്നു അവൾ എന്നെ കാണാതിരിക്കാൻ, ഇന്നു ഞാൻ അത് ചെയ്തില്ല.. അതെ അവളുടെ ജനലരികിൽ അവൾ ഇരിപ്പുണ്ടായിരുന്നു ഞാൻ അവളെ നോക്കി കയ്യുയർത്തി കാട്ടി.. അവൾ എന്നെ കണ്ടു കുറച്ചു നേരം അവൾ എന്നെ നോക്കി, പെട്ടെന്ന് തന്നെ എഴുന്നേറ്റു ജനലടച്ചു., 'ശോ വേണ്ടായിരുന്നു,'. അങ്ങിനെ രണ്ടു ദിവസം കടന്നു പോയി അവളെയാണേൽ കാണാനും കിട്ടുന്നില്ല, അങ്ങിനെ ഉത്സവ ദിനം വന്നു.. ഞങ്ങൾ ചെക്കന്മാർ നല്ല ഷർട്ടും മുണ്ടും എലാം ഉടുത്തു അവരവരുടെ പെണ്ണിനേയും കാത്തും
അവരുടെ പുഞ്ചിരി കാത്തും അവിടവിടെ ഒത്തുകൂടി.. നിന്നു, ഇടയ്യ്ക്കിടെ ഓരോ ചെക്കൻമാർ.,'അളിയാ നിന്റെ ആള് വന്നാടാ., ടാ അവൾ എന്നെ നോക്കിചിരിച്ചട, അവളുടെ ഡ്രസ്സ്‌ സൂപ്പർ ടാ,... ടാ അവള് എന്റെ ആളാണ് നീ നോക്കണ്ട 'എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അപ്പോഴും നെഞ്ചിടുപോടെ അവളുടെ വരവ് കാത്തിരിക്കായിരുന്നു,.. ഓരോ പെൺകുട്ടികളും പോവുമ്പോഴും ഞാൻ അവളുണ്ടോ എന്നു നോക്കാറുണ്ടായിരുന്നു.. എന്റെ ഈ കാര്യങ്ങളൊക്കെ എന്റെ ഒരു ചങ്കിനോട് മാത്രം പറഞ്ഞിട്ടുണ്ടായിരുന്നു, അവൻ മെലെ എന്റെ അടുത്തുവന്നു അളിയാ.. നിന്റെ ആളിന്റെ അച്ഛനും അമ്മയും അല്ലെ.. അവളില്ലാലോ... എനിക്ക് വല്ലാത്ത വിഷമമായി ഞാൻ കാരണം അവൾ അമ്പലത്തിൽ കൂടെ വരാതെയായോ.. എന്നെ കുറ്റ ബോധം വേട്ടയാടി,, എനിക്ക് കരച്ചിൽ വരുന്നതുപോലായി.... അങ്ങിനെ അന്നദാനം നടുക്കുന്ന സമയമായി.. ഞങ്ങൾ പിള്ളാരാണ് വിളമ്പുന്നത്, ഞാൻ മെലെ കഴിച്ചുകൊണ്ടിരിക്കുന്ന അമ്മുവിന്റെ അടുത്ത് ചെന്ന് രഹസ്യമായി പറഞ്ഞു മാളുചേച്ചിയോട് പറ എന്നോടുള്ള ദേഷ്യംകൊണ്ട് അമ്പലത്തിൽ വരാതിരിക്കണ്ട വെക്കുനേരം ഉള്ള താലമെടുകലിനു വരണം എന്നു, എനിക്ക് മറുപടി ഒന്നും തരേണ്ട എനിക്ക്, മറുപടി എന്താ എന്നു മനസ്സിലായി എന്നു.. ഞാൻ ഇനി കൺ വെട്ടത്തു കൂടി വരില്ല പറയ്.. അങ്ങിനെ ഞാൻ അവളുടെ അടുത്ത് നിന്നു മാറി നീങ്ങി.. അങ്ങിനെ വെകുന്നേരം ആയി സന്ധ്യക്കു പെൺ കുട്ടികൾ വരി വരിയായി താലവും വിളക്കും ഏന്തി നിൽക്കുന്നത് കാണാൻ നല്ല ചന്തമാണ്, അതിലും ചേല് മാളു ആ വിളക്കെടുക്കുമ്പോൾ ആണ്.. അവളുടെ മുഖം ആ വിളക്കിന്റെ ശോഭയിൽ തേളിഞ്ഞു നിൽക്കുന്നത് കണ്ടാൽ ആരും നോക്കി നിന്നുപോകും.. അതൊന്നു ദൂരെ നിന്നു കാണാൻ ഞാൻ ചെന്നു വിളക്കെന്തിയവരുടെ കൂട്ടത്തിൽ അവളുടെ മുഖം എനിക്ക് കണ്ടെത്താനായതേ ഇല്യ... അതെ അവൾ അപ്പോഴും വന്നില്ല... എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ എന്റേപോലും അനുവാദം ചോദിക്കാതെ പുറത്തു വന്നു.. പഞ്ചാവാദ്യങ്ങളുടെ താളം എന്നെ പ്രാന്തുപിടിപ്പിക്കുന്നപോലെ തോന്നി, ആൾക്കൂട്ടം എനിക്ക് ശ്വാസ തടസ്സം സൃഷ്ടിക്കുന്നപോലെ തോന്നി., ഭാരിച്ച ഹൃദയവേദനയും ആയി ഞാൻ വീട്ടിലേക്കു നടന്നു, ഞാൻ എന്റെ മുറിയിലെത്തി ജനലരികിലൂടെ അവളുടെ മുറിയിലേക്ക് നോക്കി അപ്പോഴും അവളുടെ ജനൽ അടഞ്ഞു തന്നെ കിടന്നിരുന്നു..😔
തുടരും..