...

30 views

തനിയെ..
അത്രയേറെ ഉറങ്ങാൻ കഴിയാത്ത രാത്രികളിലൊക്കെ ദൂരെ നിന്നൊരു കത്ത് അവളെ തേടിയെത്തിയിരുന്നു. ദിശയും ദിക്കുമറിയാതെ ആ കത്തുകൾ നിരന്തരം അവളെ തേടിയെത്തി. തനിച്ചാകുന്ന വേളകളിൽ സ്ഥിരമായി ഇരിക്കാറുള്ള മാവിൻ ചുവട്ടിലിരിക്കുമ്പോൾ അവളുടെ മനസ്സുനിറയെ ആ കത്തുകളായിരുന്നു. ഉറക്കം നഷ്ടപ്പെടുന്ന രാത്രികളിൽ ഞൊടിയിടയിലെവിടെന്നോ പ്രത്യക്ഷപ്പെടുന്ന കത്തുകൾ. മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള ഗന്ധർവന്റെ കഥകളായിരുന്നു മിക്കതിന്റെയും ഉള്ളടക്കം.. ആദ്യമൊക്കെ ഭയത്തോടെയും ഉൽക്കണ്ഠയോടെയും നോക്കിയിരുന്ന ആ കത്തുകളിലേക്ക് പിന്നീടെപ്പോഴോ ഒരിഷ്ടം തോന്നിയതവളറിഞ്ഞു. വിജനതയിലെവിടെയോ അലഞ്ഞിരുന്ന അവളുടെ മനസ്സ് ആ പേരറിയാത്ത ഗന്ധർവ്വനിൽ പിൻതുടരാൻ തുടങ്ങിയിരുന്നു.. എങ്ങോട്ടെന്നറിയാതെ ചില മറുപടിക്കത്തുകൾ അലമാരക്കുള്ളിലിരുന്നു വീർപ്പുമുട്ടിയതവളറിഞ്ഞു.. സന്ദർഭാനുസൃതമായ ഉള്ളടക്കത്താൽ തന്നെ തേടിയെത്തിയിരുന്ന ആ കത്തുകളോടുള്ള കൗതുകവും ആകാംക്ഷയും നാൾക്കു നാൾ കൂടിക്കൊണ്ടിരുന്നു. തനിച്ചെന്ന തോന്നൽ കാലത്തിന്റെ അടിയൊഴുക്കിൽ മുങ്ങിത്താണുകൊണ്ടിരിക്കുമ്പോൾ അവസാനമെത്തിയ ആ രണ്ടുവരിയുടെ ഉള്ളടക്കത്തിലുടക്കിയവൾ ജനാലക്കരികിലിരുന്നു പിറുപിറുത്തു..
"ഒരു വാതിലിനപ്പുറം നീയും ഞാനും
ഇന്നും തനിച്ചാണ്"....
© s e e n a