...

21 views

ഓർമ്മകൾ
ഓർമ്മകൾ

ചിതറിയ മുത്തുകൾ ഒരു മഴയായ്
എന്നിൽ പെയ്തിറങ്ങി ഈ രാവിൽ
ഓർമ്മകൾ ഒരു പ്രവാഹമായ്
എന്നിൽ വന്നുവോ ഈ നിലാവിൽ

നറുനിലാവിൻ തേരിലേറി
നിശാഗന്ധി പൂത്തുലഞ്ഞു
മന്ദമാരുതന്റെ കൈ പിടിച്ച്
നറുമണം രാവിൽ പെയ്തിറങ്ങി

രാക്കിളി പാടിയ പാട്ടിൽ പലതിലും
നിശാഗന്ധിതൻ പ്രണയം വിടർന്നു നിന്നു
എന്നോർമ്മകൾ തൻ ഇതളുകൾ വിടർന്ന പോലെ
കാലത്തിൻ തേരിലേറിമെല്ലെ

സ്നേഹത്തിൻ പൂമ്പൊടി ചാലിച്ച ഓർമ്മകൾ
ഈ രാവിൽ എൻ മനസ്സിൽ പെയ്തിറങ്ങി
ജീർണിച്ച ഓർമ്മകളാ ഒരു മാരിയിൽ
ചിതൽപ്പുറ്റു പോലെ അലിഞ്ഞുപോയി....

ഓർമ്മകൾ തൻ കുത്തൊഴുക്കിൽ
സമയവും അതിലൊരു പങ്കാളിയായി
വിടപറയാനുളെളാരു വൈമനസ്യം
നിലാവിന്റെ ശോഭയിൽ പ്രകടമായി

ഇനിയും കാണുമെന്ന വാക്കു നൽകി
ഓർമ്മകൾ തിരശ്ശീലയ്ക്കു പിന്നിൽ മറയവേ
അവരുടെ സുഗന്ധം ഭൂമിയിൽ നിറഞ്ഞുനിന്നു
രാപ്പാടിതൻ പാട്ടെൻ മനസ്സിൽ നിറഞ്ഞപോലെ....

അനന്തകൃഷ്ണൻ. ഏ