തെരുവ് നായ
രാത്രിതൻ നിശബ്ദം കീറീ മുറിച്ചവർ...
നേരിൽ കണ്ടാൽ ഒരിക്കലും അടുക്കാത്തവർ
ഒരു നേരത്തെ അന്നത്തിനായ് കടിപിടി വെച്ചവർ
മനുഷ്യനെ വാലാട്ടി സ്നേഹം കൊടുത്തവർ
ഒടുവിലായ് മേല്ക്കുമേൽ കെട്ടിപിടിച്ചു കിടക്കുന്നു
കലഹം മറന്നു.. വിശപ്പും മറന്നു..
വിഷ സൂചിതൻ കുത്തും കൊണ്ട്
ഉയിരറ്റീ പെരുവഴിയോരത്തു.