...

15 views

നിഴലിന്റ കാമുകൻ
നീ എന്ന നിഴലിനെ പ്രണയമായ് കരുതി ഞാൻ, ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടി.
അന്നു നീ കുത്തിക്കുറിച്ചിട്ട കവിതകൾ എന്റെ പ്രണയത്തിൻ
മോഹങ്ങൾ ഉണ്ണർത്തിവിട്ടു ഒപ്പം നടക്കുവാൻ ആളുണ്ടെന്നമട്ടിൽ ഞാൻ കൂടൊന്നു വിട്ടു പുറത്തു ചാടി
നീട്ടി പിടിച്ച നിൻ നിഴലാം കൈകളിൽ കോർത്തു പിടിക്കുവാൻ അടുത്തൊരെൻ കരങ്ങളും, നിഴലാം നിൻ കരങ്ങളിൽ മഴവില്ലിൻ നിറമേഴും കൊടുത്തു ഞാൻ മനതാരിൽ,
അന്നേരം മായ്ഞൊരാ നിഴലും പ്രണയവും, ഒടുവിൽ അവശേഷിപതു പ്രേണയാർദ്രമാം നിൻ കവിതകൾ
മാത്രമായ് മനതാരിൽ.