...

1 views

തെരെഞ്ഞെടുപ്പ്
തെരെഞ്ഞെടുപ്പ് കാലം. വോട്ട് ചോദിക്കാനായി സ്ഥാനാർത്ഥി ടിങ്കുവിന്റെ വീട്ടിലെത്തി. എണ്ണിയാൽ തീരാത്ത വാഗ്ദാനങ്ങൾ നൽകി തിരികെ പോകാൻ തുടങ്ങിയ സ്ഥാനാർത്ഥിയെ ടിങ്കു കെട്ടിപിടിച്ചു കരയാൻ തുടങ്ങി. സ്ഥാനാർത്ഥിയും പരിവാരങ്ങളും ടിങ്കുവിന്റെ പ്രവൃത്തി കണ്ടു അമ്പരന്നു. കരച്ചിൽ നിർത്തിച്ചു ഒരു വിധം ടിങ്കുവിനെ സമാധാനിപ്പിച്ചിട്ട് "എന്തിനാ ഇങ്ങനെ വലിയ വായിൽ നിലവിളിച്ചത്" എന്ന് ചോദിച്ചു. "ഇനി നിങ്ങളെ അഞ്ചു വർഷം കഴിഞ്ഞല്ലേ കാണാൻ കഴിയൂ എന്നോർത്തപ്പോൾ നിയന്ത്രണം വിട്ടു പോയി" ടിങ്കുവിന്റെ മറുപടി.