...

23 views

എന്റെ ആദ്യ പ്രണയം 4
മനസ്സിലേറ്റ വിഷമം കാരണം ഞാൻ അൽപനേരം ഒന്നുറങ്ങിപ്പോയി, എഴുന്നള്ളത് അമ്പലം എത്തി.. എല്ലാരും വീട്ടിലേക്കു നടന്നു. ഇനി രാത്രിയിലെ ഓട്ടംതുള്ളൽ കൂടി കഴിഞ്ഞാൽ ഈ വർഷത്തെ ഉത്സവം കഴിഞ്ഞു, എന്റെ അമ്മയും അമ്പലത്തിൽ നിന്നും തിരിച്ചു വന്നു, ഇനി ഓട്ടൻതുള്ളൽ കാണാൻ പോവാനുള്ള തിടുക്കം കൂട്ടുന്നു,, ഉറക്കം എഴുന്നേറ്റ എന്നോട് ഓട്ടം തുള്ളലിന് വരുന്നിലെ ചോദിച്ചു.. ഇല്യ എനിക്ക് നല്ല തലവേദന ഉറങ്ങണം എന്നു പറഞ്ഞു കിടന്നു.. അങ്ങിനെ രാത്രിയിൽ എല്ലാരും അമ്പലത്തിലോട്ടു പോവാൻ തുടങ്ങി.. കൂട്ടത്തിൽ അമ്മയും പോയി., പോയി കിടക്കാം എന്നുകരുതി ഉള്ളിലോട്ടു നടക്കാൻ ഒരുങ്ങുമ്പോൾ ഒരു കാൽ പെരുമാറ്റം കേട്ടു, ഇരുട്ടിൽനിന്നും വെളിച്ചത്തേക്ക് വരുന്ന അമ്മുവിന്റെ മുഖം വ്യക്തമായി.. എന്താ അമ്മു,, ഈ നേരത്തു അമ്പലത്തിൽ പോയിലെ? ഇല്യ മാളു ചേച്ചി ചേട്ടനോട് ഒരുകാര്യം പറയാൻ പറഞ്ഞു, മാളുചേച്ചിടെ അച്ഛനും അമ്മയും അമ്പലത്തിൽ പോവും അവർ അവിടെ എത്തിയാൽ, ചേട്ടൻ ചേച്ചിടെ വീട്ടിലോട്ട് വരണം.. ചേച്ചിക്ക് എന്തോ പറയാനുണ്ട്... എന്നു പറഞ്ഞവൾ തിടുക്കത്തിൽ ഓടി... എന്റെ മനസ്സിൽ അതുകേട്ടപ്പോൾ വല്ലാത്ത പേടിതോന്നി, അവൾക്ക് എന്താണ് പറയാനുണ്ടാവുക, ഇനി ഞാൻ പറഞ്ഞ കാര്യം അവളുടെ വീട്ടിൽ അറിഞ്ഞു പ്രശ്നമായോ.. എങ്ങിനെ ഞാൻ അവളുടെ വീട്ടിൽ കയറും.. ഞാൻ വല്ലാത്ത ആശയകുഴപ്പത്തിലായി.. വേഗം കുളിച്ചു ഒരു മുണ്ടും ഷർട്ടും ഉടുത്തു.. അമ്പലത്തിൽ പോയി.. എന്റെ ചങ്കിനോട് കാര്യം പറഞ്ഞു. അവനും ഞാനും മാളുവിന്റെ അച്ഛന്റെയും അമ്മയുടെയും വരവും നോക്കി അമ്പലത്തിനു മുമ്പിൽ തന്നെ നിന്നു, അല്പനേരത്തിനു ശേഷം അവർ വന്നു. അമ്പലത്തിൽ ഒരു ഇരിപ്പിടം കരസ്തമാക്കുകയും ചെയ്തു.. ഞങ്ങൾ ചങ്കിന്റെ സൈക്കിൾ എടുത്തു ഞങളുടെ വീട്ടിലോട്ട് വിട്ടു. എന്റെ വീട്ടിൽ കയറി ഞങ്ങൾ പ്ലാൻ ചെയ്തു, ഞാൻ അവളുടെ വീട്ടിൽ കയറിയാൽ പിന്നെ നീ പരിസരം ഒക്കെ നോക്കണം അവളുടെ അച്ഛനോ അമ്മയോ വന്നാൽ സൈക്കിൾ ബെല്ലടിക്കണം.. അങ്ങിനെ ഞാൻ ചങ്കിടുപോടെ അവളുടെ വീട്ടിൽ കയറി.. എന്റെ വരവ് കാത്തിരുന്നപ്പോലെ അവൾ ഉടൻതന്നെ ഇറങ്ങി വന്നു, മുന്നേകൂടി കണ്ടുവച്ചപോലൊരു സ്ഥലത്തുപോയി നിന്നു ചെറിയ നിലാവെളിച്ചം, മരത്തിന്റെ ചില്ലയിൽ തട്ടി നിലത്തു ചിത്രം വരക്കുന്നു,. അമ്മു അവൾക്കു കൂട്ടിനായി വീട്ടിലുണ്ടായിരുന്നു എന്നാൽ അവൾ പുറത്തു വന്നില്ല., അവളുടെ അടുത്ത് ചെന്നു ഞാൻ അവളെ നോക്കി, പൂർണ്ണ ചന്ദ്രന്റെ ശോഭയിൽ അവളുടെ മുഖം വെട്ടി തിളങ്ങുന്നുണ്ടായിരുന്നു, കുളിച്ചിട്ട് കുറച്ചേ ആയിളൂ തോന്നുന്നു, മുടിയിലെ നനവുമാറിയിട്ടില്ല അത് കെട്ടിയിട്ടും ഇല്യ, എന്നും ചന്ദനം ചാർത്താറുള്ള നെറ്റി ഒഴിഞ്ഞു കിടക്കുന്നു.. ഞാൻ കാരണം ഇന്നു അമ്പലത്തിൽ വന്നതേ ഇല്യലെ, എന്നോടുള്ള ദേഷ്യം കാരണം നീ അമ്പലത്തിൽ വരാതിരിക്കണോ, എനിക്ക് വല്ലാത്ത കുറ്റബോധം ഉണ്ട്,, സോറി... അവൾ ചെറിയ നാണത്തോടെ എന്റെ മുഖത്തോട്ട് നോക്കി പറഞ്ഞു, നിങ്ങളോടുള്ള ദേഷ്യം കൊണ്ടല്ല എനിക്ക് വരാൻ പാടില്ല അതോണ്ടാ വരാതിരുന്നത്.. ഹോ അതാന്നോ... ഞാൻ വല്ലാതെ പേടിച്ചു പോയി.. ആട്ടെ അപ്പൊ മറുപടി എന്താ,,,, നിങ്ങൾ ഇത്രയും കാലം എന്നെ ഒളിഞ്ഞു നോക്കിയിലെ അതുപോലെ രണ്ടുദിവസം ഞാനും നിങ്ങളെ ഒളിഞ്ഞു നോക്കാറുണ്ടാ യിരുന്നു... അങ്ങിനെ.. എന്റെ മനസ്സിലും നിങ്ങളോടു ഇഷ്ട്ടം കൂടി.. അതെ എനിക്കും ഇഷ്ട്ടമാണ്... എന്റെ മനസ്സിൽ ജീവിതത്തിൽ ഇന്നേ വരെ അനുഭവിക്കാത്ത ഒരു സന്തോഷം ഉടലെടുത്തു.. എവിടുന്നോ ഒരു തണുത്ത കാറ്റു ഞങ്ങളെ തേടിയെത്തി, അതിൽ അവളുടെ മുടിയിലെ ഷാബുവിന്റെ ഗന്ധം കൂടിയായപ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയി.. ചന്ദ്രവെളിച്ചത്തിൽ തിളങ്ങുന്ന അവളുടെ മുഖം വാരി എടുത്ത്, അവളുടെ തേനൂറും ചുണ്ടുകളിൽ നിന്നും ചുടു തേൻ നുകരാൻ തുടങ്ങി, ഈ പ്രപഞ്ചം മുഴുവൻ സ്വർണ്ണ നിറമായ പോലെ എനിക്ക് തോന്നി.. ശ്വാസം എടുക്കാൻ പറ്റാതെയായവൾ എന്നെ തള്ളിമാറ്റി,, ആവളുടെ കണ്ണിൽ രക്തത്തിൻ ചെറുഞരമ്പുകൾ, രൂപം കൊണ്ടിരിക്കുന്നു.. കവിൾതടം ചുവന്നുതുടുത്തിരിക്കുന്നു,, മാറിടം വല്ലാതെ കിതക്കുന്നു,, എന്റെ നെറ്റിയിൽ നിന്നും എന്റെ കുങ്കുമ പൊട്ട് അവളുടെ നെറ്റിയിൽ പതിഞ്ഞിരിക്കുന്നു... ഒരു താങ്ക്സ് പറഞ്ഞു.. ഞാൻ എന്റെ വീട്ടിലേക്കോടി......... എന്തായി.. എന്തായി.... എന്റെ ചങ്കിന്റെ ചോദ്യത്തിന്.... ഉത്തരമ്മായി..... അവൾക്കെന്നെ ഇഷ്ടാടാ... പറഞ്ഞു.... ഞാൻ.... വരാന്തയിൽ നീണ്ടു കിടന്നു....... അവളുടെ മുടിയിലെ ഷാബുവിന്റെ ഗന്ധം അപ്പോഴും എനിക്ക് അനുഭവിക്കാമായിരുന്നു.....❤❤