പാവകുഞ്
അമ്മ പതിവിലും വേഗത്തിലാണ് ഇന്നു പണികളൊക്കെ തീർക്കുന്നത്.. എങ്ങോട്ടോ പോവാനുള്ള തിടുക്കാമാണ് തോന്നുന്നു.. ഞാൻ ഒന്നും ചോദിക്കാൻ പോയ്യില്ല, കാരണം എന്തിനാമ്മ തിടുക്കം കൂട്ടണ് ജോലിയിൽ എന്ന് ചോദിച്ചാൽ തുടങ്ങും, "പിന്നെ തിടുക്കം കൂട്ടാതെ നിനക്കൊക്കെ വെച്ചുണ്ടാക്കിത്തരാൻ ഞാൻ തന്നെ മെനകെടേണ്ടെ.. ഒരു പെണ്ണുകെട്ടനൊ ഒന്നിനെ കൂട്ടികൊണ്ടുവരാനോ നിനക്കാവില്ലലോ എന്നായിരിക്കും മറുപടി.. അതോണ്ട് ഞാൻ ഒന്നും ചോദിച്ചില്ല. പറഞ്ഞിട്ടും കാര്യമില്ല എന്റെ കൂട്ടുകാരുടെ കുട്ടികളൊക്കെ ഇപ്പൊ വീട്ടിൽ കള്ളിക്കാൻ വരാൻ തുടങ്ങി., അച്ഛന്റെ മരണ ശേഷം രണ്ടു പെങ്ങന്മാരെ കെട്ടിച്ചയച്ചു.. അതോടെ കടത്തിലും ആയി.. പെങ്ങന്മാരുടെ പ്രെസവങ്ങൾ കൂടി കഴിഞ്ഞപ്പോ മുഴുകടവും.. എലാം ഒന്ന് കരക്കടുപിച്ചപ്പോഴേക്കും വയസ്സ് മുപ്പത്തിയാറും... ഞാൻ കണ്ണാടിയിൽ മുഖം നോക്കി കണ്ണുകൾക്ക് ചുറ്റിലും കറുപ്പ് വന്നെങ്കിലും മുഖത്തിന് വാട്ടങ്ങളൊന്നും വന്നിട്ടില്ല.. മുടി അങ്ങ് മേലോട്ട് കേറികൊണ്ടിരിക്കുന്നു.. അവിടവിടെ നരയും ഉണ്ട്... അങ്ങിനെ നര പിഴിതു നിക്കുമ്പോൾ അമ്മ എത്തി, ഞാൻ ജാനകിടെ വീടുവരെ പോയിവരാം, മാളു പ്രെസവം കഴിഞ്ഞു വന്നിട്ടുണ്ട് കുഞ്ഞിനെ കണ്ടെച്ചും വരാം... മാളു അവളുടെ പേരുകേട്ടപ്പോ ഞാൻ എന്റെ കൗമരം ഓർത്തുപോയി.. എന്റെ കഷ്ടപ്പാടിലും പ്രാരാബ്ധത്തിനും ഇടയിൽ പെട്ട് കള്ളഞ്ഞു പോയ അമൂല്യ നിധി അതായിരുന്നു മാളു.. ഞങ്ങൾ ഞങളുടെ പ്രണയം അത്ര രഹസ്യ മായാണ് സൂക്ഷിച്ചത്.. അവൾ എനിക്ക് വേണ്ടി ഒരുപാട് കാത്തിരുന്നു, ഇനിയും ഇരിക്കുമായിരുന്നു പക്ഷെ കാലിലെ മണ്ണുകൊളൊക്കെ ഒലിച്ചു പോവുന്നനേരത് അവളെയും അതിനടിയിൽ വലിച്ചിട്ടു വേദനിപ്പിക്കാൻ എനിക്കായില.. എന്റെ നിർബന്ധത്തിന്നു വഴങ്ങി അവൾ വിവാഹം ചെയ്തു.. ഞാൻ ഇന്നും കല്യാണം കഴിക്കാതെ ജീവിക്കുന്നതിന് കാരണം അവളും ഒത്തുള്ള കുറെ നല്ല ഓർമ്മകൾ മനസ്സിൽ ഉള്ളതിനാലാണ്.. കല്യാണം കഴിഞ്ഞിട്ടു കുറേനാളായി എങ്കിലും അവർക്കു കുട്ടികൾ ആയതിപ്പോഴാണ്.. പാവം അതിന് ഒരുപാട് പഴിയും കേട്ടിട്ടുണ്ട്.. ഒന്ന് കാണണം എന്നുണ്ട് എങ്കിലും വേണ്ട., അവൾ എന്നെ മറക്കാൻ ശ്രെമിക്കുവായിരിക്കും.. എന്തായാലും അവൾ നല്ലതുപോലെ തന്നെ ജീവിക്കുന്നുണ്ടലോ.. അതുമതി.... അമ്മ തിരിച്ചെത്തി അവളുടെ വിശേഷം തിരക്കാണ്ണമെന്നുണ്ട് പക്ഷെ എന്തോ ഒന്നും ചോദിച്ചില്ല.. അമ്മ എന്റെ അടുത്ത് വന്നു ഒരുപോതി നീട്ടി ഇത് മാളു നിനക്കായി തന്നതാ കുറച്ചു മഥുരപലഹാരങ്ങൾ ഞാൻ ആപൊതി തട്ടിവാങ്ങി റൂമിലോട്ട് പോയി.. പൊതി അഴിച്ചു എന്റെ കണ്ണ് നിറഞ്ഞു പോയി,, കുറച്ചു മധുര പലഹാരത്തിനു കൂടെ ഒരു കൊച്ചു "പാവകുഞ്ഞു "അതെ അന്ന് ഞാൻ കാവിലെ ഉത്സവത്തിന് വാങ്ങിക്കൊടുത്ത ആ പഴയ പാവകുഞ്... അവൾ അതിന്നും സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ പൊട്ടികരഞ്ഞുപോയി..