ഭാഗ്യവാൻ
ബാങ്കിൽ നിന്നും പുറത്തിറങ്ങിയത് വല്ലാത്ത ആശ്വാസം ആയി. ലജ്ജയും കുറ്റബോധവും നിസ്സഹായതയും എന്റെ തല കുനിച്ചു കുറച്ചു നേരം ബാങ്ക് മാനേജരുടെ മുന്നിൽ നിർത്തിയിയിരുന്നു., അവസാന താക്കീതും വാങ്ങി പോക്കറ്റിലാക്കി,, ഉച്ചവെയിൽ അങ്ങേറ്റം കളിയാക്കുന്നു എനിക്ക് തലയുയർത്തി നോക്കാൻപോലും സാധിക്കാതെ കിരണങ്ങൾ എന്റെ നേർ കണ്ണിലേക്ക് പരിഹാസ അസ്ത്രം എയ്യുന്നു... ഞാൻ ബാങ്കിൽ നിന്നിറങ്ങി നടന്നു, തൊട്ടടുത്ത കടയിൽ ആളുകൾ ചൂട് മാറ്റാൻ പല ശീതളപാനീയങ്ങളും കുടിക്കുന്നു, ദാഹിച്ചു വലയുന്ന ഞാൻ കടക്കാരനോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു,, എന്തോ അദ്ദേഹം അന്ന് ആർക്കും വെള്ളം കൊടുക്കില്ലെന്നു തോന്നുന്നു, അയാൾ കച്ചവടത്തിന്റെ തിരക്ക് എന്നെ കാട്ടാൻ ശ്രെമിക്കുന്നു, കാശ് കൊടുത്ത് പാനീയങ്ങൾ കുടിക്കാൻ എനിക്കവാ ത്തത് കൊണ്ടു ഞാൻ കുറച്ചു മാറി നിന്നു.. ബസ് വരുന്നതും നോക്കി, ഇനി ബസിൽ കൂടി പരിഹാസം കേൾക്കേണ്ടതുണ്ടാലോ.. ബസ് ചാർജിൽ രണ്ടു രൂപക്കൂടി കുറവുണ്ട്. എന്തു പറയും.. അല്ലെങ്കിൽ കുറച്ചു സ്റ്റോപ്പ് മുന്നിൽ ഇറങ്ങി നടന്നേക്കാം, വെയിലും എന്നെ പരീക്ഷിക്കാൻ യോഗംമുണ്ടെങ്കിൽ ഞാനായി അത് കളയേണ്ടതില്ലലോ.. അപ്പോഴാണ് അതാ ദൂരെ നിന്നും ഒരുവൻ വെയിലിനെ വകവെക്കാതെ പിറു പിറുത്ത് വരുന്നത് മുഷിഞ്ഞ വേഷധാരി., വെള്ളം തൊടാത്ത തല..
അവൻ ബസ്റ്റോപ്പിൽ കയറിയിരുന്നു എന്തൊക്കെയോ ഉച്ചത്തിൽ നിലവിളിച്ചു സംസാരിക്കുന്നു, പൊട്ടിച്ചിരിക്കുന്നു.. അതെ അവൻ പൊട്ടിച്ചിരിക്കുന്നു ഇതു പോലെ ഞാൻ ചിരിച്ചിട്ട് എത്ര കാലമായികാണും.. എനിക്ക് അങ്ങിനെ ഇനി എന്ന് ചിരിക്കാനാവും!!ഭാഗ്യവാൻ....