...

3 views

ശലഭം 🦋
ശിലയിൽ ഉണരും ശലഭമായ് നീ
പുൽകും ഈ വഴിയിൽ
മന്തസ്മിതവുമായ് കാത്തു നില്കും
മാരൻ അല്ലേ ഞാൻ...

ചിറകിൽ ഉയരും സ്നേഹ മേഘം
വർഷമായ് പൊഴിയും
കനലിൻ കഠിന ദുഃഖമകലും നിമിഷം
നിന്നിൽ ഞൻ അലിയും...

നിൻ ചിരിയിൽ മിന്നും മധുര
ചുംബനം നൽകുമോ പറയൂ
നിന്നിൽ ചേർന്ന് പുൽകാൻ കാത്തു
നിൽക്കും സൂര്യൻ അല്ലേ ഞാൻ...

മനസ്സിൽ എന്നോ പതിഞ്ഞു പോയ
പവിഴ പനിനീർ പൂവ് നീ
മോഹം മിഴി തുറക്കും ഹരിത ശോഭയിൽ
നിറഞ്ഞു നിൽകും ദേവി നീ...

(ശിലയിൽ..
© 𝗞𝗘𝗢