...

1 views

❤️അരുവിതൻ പ്രേമം❤️


ഏതോ കാട്ടിലെ കാട്ടരുവി മന്ത്രിച്ചു കാറ്റി - നോടിഷ്ടമാണെന്നു...

അരുവിതൻ ഓളങ്ങൾ സ്വയമേവ മന്ത്രിച്ചു കാറ്റന്റെ ജീവനാണെന്ന്

പിരിയാതെ കൂട്ടുകൂടീടേണം എൻ ജീവൻ അകലുന്ന മാത്രവരെയും

ഒഴുകുന്ന രാത്രികൾ പകലാക്കി മാറ്റുന്ന
കാറ്റന്റെ പ്രാണനാണെന്ന്

പർവതപുത്രിയാം അരുവിതൻ സ്നേഹം കാറ്ററിഞ്ഞീടാതെയെന്ന്

ചിലരാത്രികൾതൻ അർധയാമങ്ങളിൽ
ചിറകടിചുയരാറുണ്ടെന്ന്

കാറ്റിനോടപ്പം പറന്നുയർന്നീടുവാൻ
കൊതിയേറെയുണ്ടവൾകെന്ന്

ഒരുമാത്രപോലും പിരിയാതിരിക്കുവാൻ
ഒരുപാട്മോഹമുണ്ടെന്ന്

വെറുതെ ഒഴുകുമ്പോൾ ഓളങ്ങൾ കാറ്റിന്റെ ഓർമ്മകൾ തഴുകാറുണ്ടെന്ന്

തഴുകുന്ന ഓർമ്മകൾ തളിരിട്ടു പൂക്കുന്ന
താമരയാകാറുണ്ടെന്ന്

ആ താമരതൻ പ്രേമസുഗന്ധം കാറ്റിനു പ്രിയകരമെന്ന്

പാവമാം കാറ്ററിഞ്ഞിരുന്നില്ല അരുവിതൻ
ഒഴുക്കു നിലയ്ക്കാത്ത പ്രേമം

കാറ്റും അതിലേറെ ആശിച്ചിരുന്നു
കാട്ടരുവിതൻ സ്നേഹമെന്നെന്നും..🙂
© KEO