...

15 views

എന്റെ ആദ്യ പ്രണയം 2
മൂന്നാല് ദിവസം കഴിഞ്ഞാൽ അമ്പലത്തിൽ ഉത്സവം ആയതിനാൽ ഞങ്ങൾ മിക്കവാറും അമ്പലത്തിൽ തന്നെ ഉണ്ടാവും പിന്നെ, ഉച്ചയ്ക്കും രാത്രിയിലും ഞങ്ങൾ അമ്പലത്തിൽ കുറച്ചുപേർ ഇരിക്കാറുണ്ട്, അതു കൊണ്ടുതന്നെ എനിക്ക് ഇതിനായി ഒരുങ്ങി കെട്ടിപോവേണ്ടതില്ല, ആള്ളുകളെ ഒന്ന് ഒഴിവാക്കിയാൽ മാത്രം മതി. വെയ്കുനേരം എല്ലാരും കള്ളിക്കാൻ പോവുന്നതുകൊണ്ട് ആരും ആ സമയത്തുണ്ടാവില്ല.. ഞാൻ അന്ന് ഉച്ചക്ക് അമ്പലത്തിൽ തന്നെ ഇരിന്നു . അവൾ വരുന്നത് വരെ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു.പൂജാരി ഉള്ളത് കൊണ്ട് ഓരോന്ന് പറഞ്ഞിരുന്നു. അഞ്ചു മാണിയോടെ പൂജാരിയും അയാളുടെ
ജോലിയിൽ ഏർപ്പെട്ടു.. കുറച്ചു നേരം ഞാനും ദേവിയും മുഖത്തോട് മുഖം നോക്കിയിരുന്നു,. മനസ്സിൽ ഒന്ന് കാത്തോളണേ എന്നു പ്രാത്ഥനയും..
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും. മാളുവും കൂടെ വാലുപോലെ അമ്മുവും അമ്പലത്തിന്റെ കവാടം കടന്ന് ഉള്ളിലെത്തി.. അവരെ കണ്ടപ്പോൾ തന്നെ എന്റെ ചങ്കിടുപ്പ് കൂടി പക്ഷെ അതു മുഖത്തു പ്രകടമാവാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.. അവൾ ദേവിയെ
തൊഴുതു വലം വെച്ചു എന്റെ അടുക്കലേക്ക് വന്നു.. അമ്മു മുഖത്തു ഒരുപാടു കള്ളത്തരങ്ങൾ ഒളിച്ചുവെച്ചുകൊണ്ട് ദൂരെ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാനുള്ള ജോലി ഏറ്റെടുത്തു., ദൂരെ മാറി നിന്നു.
ജ്വലിക്കുന്ന കണ്ണുമായി മാളു എന്റെ മുഖത്തേക്ക് നോക്കി, അവളുടെ മുഖം വല്ലാതെ തുടിത്തിരിക്കുന്നു. ദേഷ്യം കൊണ്ട് അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.'എന്താ നിങ്ങങ്ങളുടെ വിചാരം? വിറയാർന്ന സ്വരത്തിൽ അവൾ എന്നോട് ചോദിച്ചു.. ഒന്നും ഇല്യ ഞാൻ മറുപിടി പറഞ്ഞു, എന്തിനാ അവനോട് അങ്ങിനെ പറഞ്ഞത് നമ്മൾ തമ്മിൽ ഇഷ്ടത്തിലാണ്ണെന്നു?,.. എനിക്ക് ഇഷ്ട്ടമാണ് നിന്നെ അതോണ്ട് പറഞ്ഞതാ.. നിങ്ങൾക്കു മാത്രം തോന്നിയാൽ മതിയോ എനിക്കു കൂടി തോന്നണ്ടേ.. അവൾ സ്വരം ഒന്നു താഴത്തി പറഞ്ഞു.. ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞു അത്രേ ഉളൂ...
മാളു.. നിങ്ങൾക്ക് എന്നെ ഇഷ്ട്ടമാണ് എങ്കിൽ അതു ആദ്യം പറയേണ്ടത് എന്നോടലെ അല്ലാതെ മറ്റുള്ളവരോടാന്നോ?.. നിങ്ങൾ എന്നെങ്കിലും എന്നോട് സംസാ രി ച്ചിട്ടുണ്ടോ, നേരെ നോക്കിയിട്ടുണ്ടോ, ഒന്നു ചിരിച്ചിട്ടുണ്ടോ?
ഞാൻ.. വിദൂരത്തിലേക്കു നോക്കി ഇല്യ എന്നു മറുപടി കൊടുത്തു.
മാളു.. ഞാൻ നിങ്ങളെ ദേഷ്യത്തോടെ നോക്കുമ്പോൾ നിങ്ങൾ തല താഴ്ത്തി പോവാറാണ് ചെയ്യാറുള്ളത് അതുകൊണ്ട് തന്നെ നിങ്ങളെ ഞാൻ ഒരു ആണത്തം ഇല്യാത്ത ആളായിട്ടാണ് കാണാറുള്ളത്.. എനിക്ക് നിങ്ങളെ പ്രേമിക്കാൻ കഴിയില്ല മേലിൽ വേണ്ടാത്തത് പറഞ്ഞു നടക്കരുത്... അവൾക്കു ദേഷ്യം സഹിക്കാൻ ആവാതതുപോലെ എനിക്കു തോന്നി..

മാളു.., അല്ല നിങ്ങൾക്ക് എന്നോടുള്ള പ്രേമം എന്നു തുടങ്ങിയതാ. പുച്ഛത്തോടെ അവൾ എന്നോട് ചോദിച്ചു..
ഞാൻ.., ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഓണത്തിന് പുതിയ ആ പട്ടുപാവാട ഇട്ടു കണ്ടപ്പോൾ തോന്നിയതാ.. സ്വർണ്ണനിറത്തിലുള്ളത്!
അവളുടെ കണ്ണിൽ എന്തോ ആശ്ചര്യം വന്നു നിറഞ്ഞതു പോലെ എനിക്ക് അനുഭവപ്പെട്ടു.
മാളു.. ശരി ഇത്രനാളും എന്നോട് പറയാതിരുന്നതെന്താണ്?
ഞാൻ,.. എന്നെ കാണുമ്പോൾ നിന്റെ മുഖം തുടുക്കുന്നത് കണ്ടപ്പോൾ. കണ്ണിലെ ദേഷ്യം കണ്ടപ്പോൾ.. പറയാൻ തോന്നിയില്ല. നിന്നെ അങ്ങിനെ കാണുന്നത് എനിക്കു സഹിക്കാനും ആവിലായിരുന്നു... അല്ലാതെ നിന്നെ പേടിച്ചിട്ടോ എനിക്ക് ആണത്തം ഇല്യാത്തത് കൊണ്ടോ ആയിരുന്നില്ല..
നിന്നെ ഇതേ നിഷ്കളങ്കതയോടെ തന്നെ കണ്ടു രസിക്കാൻ വേണ്ടി ആയിരുന്നു ഞാൻ ഒന്നും പറയാതിരുന്നതും
അവൾ നെറ്റി ചുള്ളിച്ചു ഒന്നും മനസിലാവാത്തപോലെ 'നിഷ്കളങ്കതയോ 'എന്റെയോ അതു നിങ്ങൾ എപ്പോ കണ്ടു.?
ഞാൻ.., അതെ അതു എപ്പോ കണ്ടു എന്നു ചോദിച്ചാൽ അതിനുത്തരം പറഞ്ഞാൽ ഞാൻ സ്നേഹിക്കുന്ന നിന്റെ ആ ഭാവങ്ങളൊന്നും ഇനി എനിക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല... ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നിമിഷങ്ങൾ തകർന്നു പോയെന്നു വരും..
മാളു.... എനിക്കൊന്നും മനസ്സിലാവുന്നില്ല തെള്ളിച്ചു പറയു. എന്റെ എന്ത് ഭാവങ്ങളാണ് നിങ്ങൾക്കു സ്നേഹം തോന്നിപ്പിച്ചത്..?
ഞാൻ.. പറയാം രാവിലെ എഴുന്നേറ്റാൽ നീ നിന്റെ പനിനീർ പൂകളോട് കുശലം ചോദിക്കുന്നത്.. നിന്റെ വീട്ടിൽ വളർത്തുന്ന അരുമകിളികൾക്ക് കൊഞ്ചി കൊഞ്ചി തീറ്റ കൊടുക്കുന്നത്.. നിന്റെ ചേച്ചിയുടെ കുട്ടിയെ വാരിയെടുത്തു ചുംബിക്കുന്നത്..!നിന്റെ പഠനമുറിയിലെ ജനൽ തുറന്നിരുന്നു ചിലനേരം നക്ഷത്രങ്ങളെ നോക്കിയിരിക്കുന്നത്..... ഇതൊക്കെയ്യാണ് എനിക്കു സ്നേഹം തോന്നി പിക്കാറുള്ള നിന്റെ ഭാവങ്ങൾ..
ഞാൻ നിന്നോട് ചെയ്ത തെറ്റു ഇതാണ് നിന്നോടുള്ള എന്റെ ഇഷ്ട്ടം ഞാൻ പറഞ്ഞില്ല... അതു ഞാൻ ഇപ്പൊ തിരുത്തുന്നു.. "എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ് "നിന്റെ മറുപടി നമ്മുടെ ഉത്സവദിവസം പറഞ്ഞാൽ മതി....
അവളുടെ കണ്ണുകളിൽ ഇപ്പൊ ആ ദേഷ്യം ഇല്യ... ചെറിയ നാണം വന്നിരിക്കുന്നു.. ചുണ്ടുകളിൽ ആ വിറയൽ നിന്നിരിക്കുന്നു... അദരങ്ങളിൽ പുഞ്ചിരിയുടെ തുടിപ്പ് തള്ളം കെട്ടി നിൽക്കുന്നു..
അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി, രണ്ടടി വെച്ചവൾ ഒന്നു തിരിഞ്ഞു എന്നിട്ട് പറഞ്ഞു 'thanks അവന്റെ ശല്യം ഒഴിവാക്കിയതിനു!എങ്ങിനെ അവന്റെ ശല്യം ഇല്ലാതാകും എന്നു വിഷമിച്ചിരിക്കുവായിരുന്നു ഞാൻ 'അവൾ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.... ഉത്സവത്തിന് മറുപടി കാത്തിത്തിരിക്കും.. അവൾ ചിരിച്ചുകൊണ്ട് നടന്നു.... കൂടെ അമ്മുവും..... അവർ രണ്ടുപേരും പോവുന്നതും നോക്കി ഞാൻ നിന്നുപോയി.....
തുടരും...